'ഓരോ ബിയറങ്ങട് കാച്ചിയാലാ?' തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ ചോദ്യമാണ്. അല്ല, ഒരു ഗ്ലാസ് തണുത്ത ബിയര്‍ കിട്ടുമോ. കുടിയ്ക്കാനല്ല മാഷേ, ഫോണ്‍ ചാര്‍ജ് ചെയ്യാനാ. ഇങ്ങനെങ്ങാനും ബാറില്‍ ചെന്ന് പറഞ്ഞാല്‍ അവരു പിടിച്ച് പഞ്ഞിക്കിടും. എന്നാല്‍ സംഗതി കാര്യമാണ് കേട്ടോ. ഒരു ഗ്ലാസ് തണുത്ത ബിയറുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ നല്ല സുന്ദരമായി ചാര്‍ജ് ചെയ്യാം. ഇനി ബിയര്‍ തന്നെ വേണമെന്നില്ല ഒരു കപ്പ് ചൂട് ചായയായാലും മതി. എപ്പിഫാനി ലാബ്‌സ് നിര്‍മ്മിച്ച എപ്പിഫാനി onE Puck എന്ന രണ്ട് വശമുള്ള കുഞ്ഞന്‍ ചാര്‍ജറാണ് ഈ പണി പറ്റിയ്ക്കുന്നത്.
- Blogger Comments
- Facebook Comments
Item Reviewed: ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ തണുത്ത ബിയര്‍
Rating: 5
Reviewed By: Admin